മതിലകം: ബി.ജെ.പി എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ അഡ്വ: കെ.കെ അനീഷ് കുമാർ, ജില്ലാ സെൽ കോർഡനേറ്റർ പി.എസ് അനിൽകുമാർ, ജില്ലാ ട്രഷറർ സുജയ് സേനൻ, കെ.കെ ഉണ്ണിക്കൃഷ്ണൻ, സി.കെ. പുരുഷോത്തമൻ, ലക്ഷ്മി മഞ്ജുലാൽ, സുനിൽപടിയത്ത് എന്നിവർ സംസാരിച്ചു.