minister-muraleedharan
ഗുരുവായൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി സംഗമം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: കേന്ദ്ര പദ്ധതികളായ അമൃത്, പ്രസാദ് എന്നിവ നടപ്പാക്കുന്നതിൽ ദേവസ്വത്തിനും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പദ്ധതികളെ ഉൾക്കൊള്ളാൻ മടിച്ച ഇരുവിഭാഗങ്ങളും പിന്നീട് അവ തങ്ങളുടേതാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൽ ഇന്നു കാണുന്ന വികസനങ്ങളിൽ പ്രധാന പങ്ക് കേന്ദ്രസർക്കാരിനാണെന്നും മന്ത്രി അവകാശപ്പെട്ടു. 43 സ്ഥാനാർത്ഥികളെയും മന്ത്രി ഷാൾ അണിയിച്ചു.