cycle-pracharanam
സൈക്കിൾ പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ തൊറയൻ.

പെരിങ്ങോട്ടുകര: പഴയ കാല ഓർമ്മകളെ അനുസ്മരിപ്പിക്കും വിധം സൈക്കിളിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി യു.ഡി.എഫ് താന്ന്യം പഞ്ചായത്ത് അഞ്ചാം വാർഡ് സ്ഥാനാർത്ഥി ആന്റോ തൊറയൻ. പഴയ രീതിയിലുള്ള മുദ്രാവാക്യങ്ങളാവട്ടെ പുതുതലമുറയ്ക്ക് പുതിയ അനുഭവവും. 76 വയസുള്ള ഇന്ദിര മാധവനും, പരിസ്ഥിതി പ്രവർത്തകൻ വിജേഷ് എത്തായ്, വിദ്യാർത്ഥിയായ അഭിഷേഖ് എന്നിവരാണ് മുദ്രാവാക്യം ആലപിച്ചിരിക്കുന്നത്. സൈക്കിളിൽ ഉച്ചഭാഷിണി കോളാമ്പി ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിപ്പിക്കാതെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വാർഡിലെ മുഴുവൻ വീടുകളിലേക്കും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രചരണം ശക്തമാക്കാനാണ് ആന്റോ തൊറയൻ്റെ നീക്കം.