covid

തൃശൂർ: ഞായറാഴ്ച 543 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55,076 ആണ്. 47,295 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ഞായറാഴ്ച സമ്പർക്കം വഴി 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 8 പേർക്കും രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

മെ​ഡി.കോ​ളേ​ജി​ല്‍​ 10
സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ര്‍​ക്ക് ​കൊ​വി​ഡ്

തൃ​​​ശൂ​​​ർ​​​:​​​ ​​​മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് ​​​ഗ​​​വ.​​​ ​​​മെ​​​ഡി​​​ക്ക​​​ൽ ‍​​​ ​​​കോ​​​ളേ​​​ജി​​​ൽ പ​​​ത്ത് ​​​സു​​​ര​​​ക്ഷാ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ‍​​​ക്കും​​​ ​​​ഒ​​​രു​​​ ​​​ആം​​​ബു​​​ല​​​ൻ‍​​​സ് ​​​ഡ്രൈ​​​വർ‍​​​ക്കും​​​ ​​​കൊ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ ​​​ഇ​​​തി​​​ല്‍​​​ ​​​അ​​​ഞ്ച് ​​​പേ​​​ർ സു​​​ര​​​ക്ഷാ​​​ ​​​സൂ​​​പ്പ​​​ർ‍​​​വൈ​​​സ​​​ർ‍​​​മാ​​​രാ​​​ണ്.​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി​​​ ​​​അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ഹെ​​​ൽ‍​​​ത്ത് ​​​മി​​​ഷ​​​ൻ ​​​വ​​​ഴി​​​ ​​​ഒ​​​മ്പ​​​ത് ​​​സു​​​ര​​​ക്ഷാ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​ ​​​നി​​​യ​​​മി​​​ച്ചു.