ചാവക്കാട്: തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ അരുൺ (എൽ.കെ.ജി), ഉദയ (യു.കെ.ജി) വിഭാഗങ്ങളുടെ കിഡ്‌സ് ഫെസ്റ്റ് വർണോത്സവം 2020 ഓൺ ലൈനായി ആഘോഷിച്ചു. പ്രശസ്ത നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എം.വി. നിഷിജ ദീപം തെളിച്ചു. വിദ്യാർത്ഥികളായ എ.എസ്. ആര്യശ്രീ, എ.എസ്. അനുശ്രീ എന്നിവർ പ്രാർത്ഥന ചൊല്ലി. കെ.എസ്. പാർവതി സ്വാഗതം ആശംസിച്ചു. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ ഇ.എം. കാവ്യ, വൈസ് പ്രിൻസിപ്പൽ സുനിത ടീച്ചർ, സ്‌കൂൾ കോ- ഓർഡിനേറ്റർ ധന്യ ടീച്ചർ, ബിനി സജീവ്, വി.ജെ. സൂര്യപ്രഭ, സി.വി. സ്മിത, നീതു ഉണ്ണിക്കൃഷ്ണൻ, റാഗി ടി. രഘു തുടങ്ങിയവർ സംസാരിച്ചു.