nda

പുതുക്കാട്: കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും വെന്റിലേറ്ററിലാണെന്ന് ബി.ജെ.പി സംസ്ഥാന മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ചെങ്ങാലൂരിലും മാട്ടുമലയിലും നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. സ്വർണ്ണ കള്ളക്കടത്തുകാരുടെയും കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കുമരുന്ന് മാഫിയയുടെയും സംഘമായി സി.പി.എം മാറിയെന്നും കുമ്മനം ആരോപിച്ചു.

ശിവദാസ് അദ്ധ്യക്ഷനായി. ആമ്പല്ലൂർ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുൻ പഞ്ചായത്ത് അംഗം, ബേബി കീടായി, അജിത് കുമാർ, ജയരാജ്, ബിനോജ് പൊഴേരി. ജിബിൻ പുതുപ്പള്ളി, പി.പി. മുരളി, സ്ഥാനാർത്ഥികളായ സന്ധ്യ സജീവ്, രശ്മി ശ്രീശോഭ്, ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.