മൂപ്ലിയം: വരന്തരപ്പിള്ളി പഞ്ചായത്ത് 14 ാം വാർഡിൽ തിരഞ്ഞെടുപ്പ് ചൂടിന് ഊർജ്ജം പകർന്ന് ചായക്കട. നാട്ടിൻപുറത്തെ പഴയ കാല ചായക്കടയുടെ സ്മരണ പുതുക്കി കവുങ്ങു തടികൊണ്ടുള്ള ഇരിപ്പിടവും, ഓല മേഞ്ഞ മേൽക്കൂരയുമാണ്ചായക്കടയ്ക്ക്. പരമേശ്വരൻ താണിപറമ്പിലിന്റേതാണ്ചായക്കട.
നാടൻ പലഹാരങ്ങളായ ബോണ്ട, നെയ്യപ്പം, പരിപ്പുവട എന്നിവയാണ് പ്രധാന പലഹാരങ്ങൾ.
ചായയും റെഡി. ആറ് രൂപയാണ് പലഹാരങ്ങൾക്കും, ചായക്കും വില. ചായക്കടയുടെ മുന്നിൽ പഴയ കാലത്തെ ഓർമിപ്പിക്കുന്ന സിനിമ പോസ്റ്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. അജിത സുധാകരനാണ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ചായക്കടയുടെ ഉദ്ഘാടനം സി.പി.എം കൊടകര ഏരിയ കമ്മിറ്റി അംഗം കെ.ജെ ഡിക്സൺ നിർവഹിച്ചു. പീറ്റർ വാഴക്കാല അദ്ധ്യക്ഷനായി.
അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന്
തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി 23 ന് വൈകിട്ട് മൂന്നിന് അവസാനിക്കും. അതിനുശേഷം മത്സര രംഗത്ത് തുടരുന്നവര്‍ക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരണാധികാരികളുടെ ഓഫീസുകളിലും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും.
പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ നല്‍കും. പട്ടികയിലും വോട്ടിംഗ് യന്ത്രത്തിലും മലയാളം അക്ഷരമാല ക്രമത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെടുത്തുക. ഒന്നിലധികം പത്രികകള്‍ സമര്‍പ്പിച്ചവര്‍ ഉള്‍പ്പടെ പല സ്ഥാനാര്‍ത്ഥികളും ശനി, ഞായര്‍ ദിവസങ്ങളില്‍ വരണാധികാരികളുടെ ഓഫീസുകളുമായി ബന്ധപ്പെട്ട് പത്രിക പിന്‍വലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്കാന് കഴിയുക.
ജനങ്ങൾ ഇരുകൈകളും നീട്ടി യു.ഡി.എഫിനെ
സ്വീകരിക്കും : വിൻസെൻ്റ്
തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. ഇടതുപക്ഷ ഭരണത്തിൽ ജനങ്ങൾ അത്രയേറെ ബുദ്ധിമുട്ടി കഴിഞ്ഞു. തിരിച്ചടിക്കാൻ ഒരു അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് കോർപറേഷൻ സ്ഥാനാർത്ഥികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളായ പത്മജാ വേണുഗോപാൽ, ഒ. അബ്ദുറഹിമാൻ കുട്ടി, സി. വി കുര്യാക്കോസ്, എൻ.കെ സുധീർ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, സി .സി ശ്രീകുമാർ, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, സി.എസ് ശ്രീനിവാസൻ, എ. പ്രസാദ്, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി പോൾ, കെ.വി ദാസൻ, വിജയ് ഹരി , എം.എസ് അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.