guruvayur

ഗുരുവായൂർ: ഗുരുപവനപുരി ഏകാദശി നിറവിലേക്ക്. നാളെ ദശമി വിളക്ക് നടക്കും. 25 നാണ് ഏകാദശി. കൊവിഡ് പ്രോട്ടോകൾ ഉള്ളതിനാൽ മുൻകാലങ്ങളെ പോലെ ഭക്തജന പ്രവാഹം ഇക്കുറി ഉണ്ടാകില്ല. നാളെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നടക്കും. കഴിഞ്ഞ വർഷം വരെ മുപ്പതോളം ആനകൾ പങ്കെടുക്കുന്ന ഗജഘോഷയാത്രയായിട്ടായിരുന്നു കേശവൻ അനുസ്മരണം നടക്കാറുള്ളത്. എന്നാൽ ഇത്തവണ കൊവിഡ് നിയന്ത്രണത്തെ തുടർന്ന് രണ്ടു ആനകൾ മാത്രമാണ് ചടങ്ങിൽ ഉണ്ടാവുക ചെബൈ സംഗീതോത്സവത്തിന് സമാപനം കുറിക്കുന്ന പഞ്ചരത്ന കീർത്നാലാപനവും ചടങ്ങ് മാത്രം ആകും. ഏകാദശിക്ക്‌ മുന്നോടിയായി ഇന്നലെ നടന്ന അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളായ അഷ്ടമി, നവമി, ദശമി, ഏകാദശി ദിനങ്ങളിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. എഴുന്നള്ളിപ്പിന് ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. കൊമ്പൻ വലിയ വിഷ്ണു സ്വർണ്ണക്കോലമേറ്റി. ഗുരുവായൂരിലെ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. നവമി ദിവസമായ ഇന്ന് ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. നവമി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയാൽ ശ്രീലകം അടയ്ക്കില്ല എന്ന പ്രത്യേകതയുണ്ട്. ഉച്ചയ്ക്ക് നമസ്‌കാര സദ്യയും വിശേഷമാണ്. ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റേതാണ് നാളെ ദശമി വിളക്ക്. ബുധനാഴ്ച ഏകാദശി നാളിൽ ഉദയാസ്തമയ പൂജയോടെ ചുറ്റുവിളക്ക് ഗുരുവായൂർ ദേവസ്വം വകയാണ്. വ്യാ​ഴാ​ഴ്ച​ ​ ​ഏ​കാ​ദ​ശി​ക്ക് ​ശേ​ഷം​ ​ദ്വാ​ദ​ശി​ ​ദി​വ​സ​മാ​യ​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​ക്ഷേ​ത്ര​ന​ട​ ​അ​ട​യ്ക്കും.​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​വ​രി​ ​എ​ട്ട​ര​യ്ക്ക് ​അ​വ​സാ​നി​പ്പി​ക്കും.​ ​വൈ​കി​ട്ട് ​നാ​ല​ര​യ്ക്ക് ​ന​ട​ ​തു​റ​ക്കും.​ ​ക്ഷേ​ത്ര​ന​ട​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ ​നേ​രം​ ​തു​ലാ​ഭാ​രം,​ ​വി​വാ​ഹം,​ ​വാ​ഹ​ന​പൂ​ജ​ ​എ​ന്നി​വ​ ​ന​ട​ക്കി​ല്ല.

ദർശനം 3000 പേർക്ക് മാത്രം

കൊവിഡ് നിയന്ത്രണം പാലിച്ചു ഏകാദശി നാളിൽ 3000 പേർക്ക് മാത്രമായിരിക്കും ദർശനം അനുവദിക്കുക. ഏകാദശി ഊട്ടുസദ്യയും ഇക്കുറിയില്ല. ഏകദേശി നാളിൽ പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ ദർശനത്തിനും ഊട്ടുസദ്യക്കും എത്താറുള്ളത്. നിയന്ത്രണത്തോടെ ചടങ്ങുകൾ നടക്കുന്നത് ഏറെ തിരിച്ചടിയായത് ക്ഷേത്ര പരിസരത്തെ വ്യാപാരികൾക്കാണ്. ഒരു മാസം മുൻപ് തന്നെ ഏകാദശി കച്ചവടം തുടങ്ങും. എന്നാൽ ലോക്ഡൗൺ മുതൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്.