green-

തൃശൂർ: ഹരിത ചട്ടം പാലിച്ചുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാം പരിസ്ഥിതി സൗഹാർദ്ദമായി ആസൂത്രണം ചെയ്യണമെന്ന് കർശന നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിടത്തോളം പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കണം.

പ്ലാസ്റ്റിക് ബാനറുകൾ, കൊടിതോരണങ്ങൾ, കുപ്പിവെള്ളം, ഡിസ്‌പോസിബിൾ കപ്പുകൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ എന്നിവയെല്ലാം ഒഴിവാക്കേണ്ട ഇനങ്ങളിൽ ഉൾപ്പെടുന്നു. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്ന ബോർഡുകൾക്ക് നിരോധനമുണ്ട്. കോട്ടൺ തുണിയിൽ എഴുതി തയ്യാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോർഡുകൾ എന്നിവ ഇതിന് പകരമായി ഉപയോഗിക്കണം.

പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹാർദ്ദ വസ്തുക്കളും ഉപയോഗിക്കാം. പ്രത്യേക അനുമതിയുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാം. കൊടികളും തോരണങ്ങളും നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക് കലർന്ന തുണി ഒഴിവാക്കണം. നോൺവൂവൽ പോളിപ്രൊപ്പലിൻ എന്ന വസ്തു പ്ലാസ്റ്റിക്കാണ്. കണ്ടാൽ തുണിപോലെ തോന്നുമെങ്കിലും അവയും നിരോധിച്ചിട്ടുണ്ട്.

പെരുമാറ്റച്ചട്ടം: അറ്റകുറ്റപണികൾക്ക് തടസമില്ല

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നൽകുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. സർക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപണികൾ ഈ കാലയളവിൽ നടത്താം. ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപണി ചെയ്യാം. കോളേജ് യൂണിയനുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്താം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാം. ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലമാറ്റവും നടത്തുന്നതിൽ തടസമില്ല.

മറ്റ് ഇളവുകൾ: