candiadate

പുതുക്കാട്: തോട്ടം, ടെക്സ്റ്റൈൽസ്, കർഷക തൊഴിലാളികൾ എന്നിവർക്ക് എറെ സ്വാധീനമുള്ള ഡിവിഷനിൽ മൂന്നു മുന്നണികളുടെയും പ്രമുഖർ ഏറ്റുമുട്ടുമ്പോൾ അളഗപ്പനഗറിൽ ഇത്തവണ തീപാറും മത്സരമാണ് കാത്തിരിക്കുന്നത്. നെന്മണിക്കര, അളഗപ്പനഗർ, വരന്തരപ്പിള്ളി, മറ്റത്തൂർ, പുതുക്കാട് എന്നീ പഞ്ചായത്തുകളിലായി 50 വാർഡുകൾ ഉൾപ്പെടുന്നതാണ് ആമ്പല്ലൂർ ഡിവിഷൻ.

എൽ.ഡി.എഫ് സി.പി.ഐക്ക് നൽകിയ അളഗപ്പനഗർ ഡിവിഷനിൽ വി.എസ് പ്രിൻസാണ് സ്ഥാനാത്ഥി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളിൽ പ്രിൻസ് മാത്രമാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും, ജില്ലാ അസൂത്രണ സമിതി അംഗം, ജനകീയാസൂത്രണം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും, അളഗപ്പ ടെക്സ്റ്റൈൽസ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡൻ്റ്, കില ഫാക്കൽറ്റി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രിൻസ് പ്രവർത്തിച്ചുവരുന്നു.

ഭരണം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രമുഖനാണ്. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഇ.എ ഓമനയാണ് മത്സരത്തിനിറങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പുത്തൂർ ഡിവിഷനെ കഴിഞ്ഞ തവണ പ്രതിനിധികരിച്ച ഓമന വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റായും, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നൽകിയ ജനറൽ സീറ്റിൽ മത്സരിക്കുന്ന ഓമനയും ഡിവിഷനിൽ നിറസാന്നിദ്ധ്യമാണ്.

തോട്ടം തൊഴിലാളികളുടെ തൊഴിൽ നികുതി പഞ്ചായത്ത് ഉപേക്ഷിച്ചത് ഓമന പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോഴാണ്. എസ്.സി മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടാണ് എൻ.ഡി.എ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സര രംഗത്തുള്ളത്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ മത്സരിച്ചതിന്റെ പരിചയ സമ്പത്ത് ഷാജുമോനുണ്ട്. ഇടതു കോട്ടയാണെങ്കിലും ഒരിക്കൽ സി.പി.ഐ നേതാവ് ശ്രീകുമാറിനെ പരാജയപ്പെടുത്തി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്ത ചരിത്രമാണ് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്. മാറിയ രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ജയിച്ച് കയറാമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എയും.

ആമ്പല്ലൂർ ഡിവിഷൻ

മുൻവിജയി