action-counsil

ചാവക്കാട്: ചുങ്കപ്പാതക്ക് ഭൂമി പിടിച്ചെടുക്കുന്നതിനായി ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻഎച്ച്. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി പറഞ്ഞു. ദേശീയപാത സ്ഥലമെടുപ്പിന്റെ കണക്കെടുപ്പെന്ന പേരിൽ അധികൃതർ വീടുകൾ തോറും കയറിയിറങ്ങി വീട്ടുകാരെ ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ നിൽപ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ വി. സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. ഉണ്ണിക്കൃഷ്ണൻ, ഉസ്മാൻ അണ്ടത്തോട്, കെ.എ. സുകുമാരൻ, ടി.കെ. മുഹമ്മദാലി ഹാജി, ആരിഫ് കണ്ണാട്ട്, കമറു പട്ടാളം തുടങ്ങിയവർ സംസാരിച്ചു.