കൊടകര: മറ്റത്തൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി, ശാന്തി ബാബു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ മുദ്ര ദുരുപയോഗം ചെയ്തതായി പരാതി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് മറ്റത്തൂരിലെ എൻ.ഡി.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥി പ്രസദ്ധീകരിച്ചിരിക്കുന്ന വാൾപോസ്റ്ററിലാണ് സർക്കാർ മുദ്രയായ അശോക സ്തംഭം കൂട്ടി ചേർത്തിരിക്കുന്നത്. ഈ പോസ്റ്റർ പൊതുയിടങ്ങളിലും സോഷ്യൽ മീഡയയിലൂടെ പ്രസദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി. ചട്ടലംഘനം നടത്തിയ സ്ഥാനാർത്ഥി ശാന്തി ബാബുവിനെ അയോഗ്യയാക്കണമെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാണിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, കള്കടർ എന്നിവർക്ക് പരാതി നൽകിയതായി നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അതുൽ കൃഷ്ണ, പ്രശാന്ത് പാട്ടത്തിൽ, ജിനേഷ് മുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.