ചാലക്കുടി: നാമ നിർദ്ദേ പത്രിക പിൻവിലിക്കാനുള്ള അവസാന ദിവസം പിന്നിടുമ്പോൾ ചാലക്കുടി നഗരസഭയിലെ 36 വാർഡുകളിലേക്കായി 141 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് 18, 27 വാർഡുകളിലാണ്. ഏഴുപേർ വീതമാണ് ഇവിടെ രംഗത്തുള്ളത്.

നേരിട്ടു മത്സരം നടക്കുന്ന നാലു വാർഡുകളിൽ കൂടപ്പുഴ ചർച്ച്, ആര്യങ്കാല, മൂഞ്ഞേലി, മൈത്രി നഗർ എന്നിവിടങ്ങളിൽ രണ്ടു സ്ഥാനാർത്ഥികൾ മാത്രമാണ് ശേഷിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളും തിങ്കളാഴ്ച അനുവദിച്ചു. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടിരുന്ന ചിഹ്നങ്ങൾക്കായി വരണാധികാരികൾ നറുക്കെടുപ്പ് നടത്തി.

വാഴച്ചാൽ ഡി.എഫ്.ഒ റിട്ടേണിംഗ് ഓഫീസറായ 19 മുതൽ 36 വരെയുള്ള വാർഡുകളിൽ 32 പേർ അവസാന ദിവസം പത്രിക പിൻവിച്ചു. ചാലക്കുടി ഡി.എഫ്.ഒയുടെ പരിധിയിൽ വരുന്ന മറ്റ് വാർഡുകളിൽ നിന്ന് 34 പേരും പിൻവാങ്ങി.

നഗരസഭയിൽ 36 വാർഡുകൾ, 141 സ്ഥാനാർത്ഥികൾ

കൂടുതൽ സ്ഥാനാർത്ഥികൾ 18, 27 വാർഡുകളിൽ

ഇവിടെ മത്സരരംഗത്തുള്ളത് ഏഴ് പേർ വീതം

പിൻവലിക്കപ്പെട്ടത് 66 സ്ഥാനാർത്ഥികളുടെ പത്രിക

സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു