തൃശൂർ: മറ്റുള്ള സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കൊവിഡിന് ഹോമിയോ ചികിത്സ അനുവദിക്കണമെന്ന് ദി ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) തൃശൂർ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അലോപ്പതി ഡോക്ടറായ ആയുഷ് സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ചും എന്റെ ചികിത്സ എന്റെ അവകാശം എന്ന കാമ്പയിനുയർത്തിയും കോർപറേഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണയും ഉപവാസവും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി റെജി കെ.പി, ട്രഷറർ സന്തോഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് ഡോ. വത്സലൻ സി.ബി, സെക്രട്ടറി ഡോ. ഷാനവാസ് വി.എസ്, ഡോ. ഏണസ്റ്റ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.