തൃശൂർ : വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് വടക്കേക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29 ൽ 20 സീറ്റുകളും എൽ. ഡി. എഫ് നേടിയപ്പോൾ യു.ഡി.എഫിന് ഒപ്പം നിന്ന ഡിവിഷനാണ് വടക്കേക്കാട്. അതുകൊണ്ട് ഇത്തവണയും വടക്കേക്കാട് നിലനിറുത്താനുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. എന്നാൽ ഡിവിഷനിൽ അട്ടിമറി വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്.
മുസ്ലീം ലീഗിന്റെ സി.എ ജാഫർ സാദിഖാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി തുടങ്ങിയ ചുമതല വഹിച്ചിട്ടുണ്ട്. ഏറെക്കാലം പ്രവാസിയായിരുന്ന അബ്ദു റഹിമാൻ (റഹീം) വിട്ടിപ്പറമ്പിലാണ് (60) ഇടതു സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് പ്രചാരണ കമ്മിറ്റി ചെയർമാനായിരുന്നു. വടക്കേക്കാട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറിയായ മോഹനൻ ഈച്ചിത്തറയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വടക്കേക്കാട് ഡിവിഷൻ വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് വടക്കേക്കാട് ഡിവിഷൻ.
കഴിഞ്ഞ തവണത്തെ വിജയി
ടി.എ ഐഷ
(മുസ്ലിം ലീഗ്)