മാള: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കുഴൂർ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന പരേതനായ മധുവിന്റെ ഭാര്യ ശ്രീദേവി(44)യാണ് സുമനസുകളുടെ സഹായം കാത്തിരിക്കുന്നത്. ഭർത്താവ് അപകടത്തിൽ മരിച്ചശേഷം ഏക വരുമാനവും ഇല്ലാതായ കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഡിഗ്രിക്ക് പഠിക്കുന്ന മകളും പത്താം ക്ലാസുകാരനായ മകനുമാണ് ശ്രീദേവിക്കുള്ളത്. സഹായം നൽകാനുള്ള ബാങ്ക് വിവരം: അഞ്ജലി എം. നായർ, അക്കൗണ്ട് നമ്പർ- 67373790245.. എസ്.ബി.ഐ കുഴൂർ ശാഖ, ഐ.എഫ്..എസ്.സി കോഡ്- SBIN0070310, ഗൂഗിൾ പേ- 9601074869.