news-photo

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടന്ന പഞ്ചരത്‌ന കീർത്തനം തേന്മഴയായി പെയ്തിറങ്ങി. ചെമ്പൈ സംഗീതോത്സവം കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഉപേക്ഷിച്ചെങ്കിലും ദശമി നാളിലെ പഞ്ചരത്‌ന കീർത്തനം ചടങ്ങായി നടത്തി. 100ൽ അധികം സംഗീതജ്ഞർ ചേർന്ന് ആലപിക്കാറുള്ള പഞ്ചരത്‌നത്തിന് ഇത്തവണ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഓഡിറ്റോറിയത്തിൽ ആസ്വാദകർക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരിയോടെയാണ് പഞ്ചരത്‌നത്തിന് തുടക്കമായത്. തുടർന്ന് ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ അഞ്ച് കീർത്തനങ്ങൾ ആലപിച്ചു. ഈ വർഷത്തെ ചെമ്പൈ പുരസ്‌കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയാണ് കച്ചേരി നയിച്ചത്.

ഡോ. ഗുരുവായൂർ മണികണ്ഠൻ, എം.എസ്. പരമേശ്വരൻ, മഹിതാ വർമ്മ, അഭിറാം ഉണ്ണി, ഗുരുവായൂർ ഭാഗ്യലക്ഷ്മി എന്നിവർ കൂടെ പാടി. തിരുവിഴ വിജു എസ്. ആനന്ദ, മാഞ്ഞൂർ രഞ്ജിത്ത് (വയലിൻ), കുഴൽമന്ദം രാമകൃഷ്ണൻ, ഗുരുവായൂർ സനോജ്(മൃദംഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം) എന്നിവർ പക്കമേളക്കാരായി. ഏകാദശി ദിനമായ ബുധനാഴ്ച രാവിലെ പത്തിന് ചെമ്പൈ പുരസ്‌കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയുടെ കച്ചേരിയും വൈകീട്ട് ഏഴിന് മംഗളഗാന സമർപ്പണവുമുണ്ട്.

ഗ​ജ​ഘോ​ഷ​യാ​ത്ര​യും​ ​പു​ഷ്പാ​ര്‍​ച്ച​ന​യും

ഗു​രു​വാ​യൂ​ർ​:​ 44​ ​വ​ർ​ഷം​ ​മു​മ്പ് ​ഏ​കാ​ദ​ശി​ ​നാ​ളി​ൽ​ ​ച​രി​ഞ്ഞ​ ​ഗ​ജ​രാ​ജ​ൻ​ ​കേ​ശ​വ​ന്റെ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​ഗ​ജ​ഘോ​ഷ​യാ​ത്ര​യും​ ​പു​ഷ്പാ​ർ​ച്ച​ന​യും​ ​ന​ട​ന്നു.​ 25​ഓ​ളം​ ​ആ​ന​ക​ൾ​ ​പ​ങ്കെ​ടു​ക്കാ​റു​ള്ള​ ​ച​ട​ങ്ങ് ​ഇ​ത്ത​വ​ണ​ ​കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ര​ണ്ട് ​ആ​ന​ക​ളെ​ ​മാ​ത്രം​ ​പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​രാ​വി​ലെ​ ​ഏ​ഴി​ന് ​തി​രു​വെ​ങ്കി​ടം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​കൊ​മ്പ​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​ഗ​ജ​ര​ത്‌​നം​ ​കേ​ശ​വ​ന്റെ​ ​ചി​ത്ര​വും,​ ​കൊ​മ്പ​ൻ​ ​ബ​ല​റാം​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​ ​ഛാ​യാ​ചി​ത്ര​വും​ ​ശി​ര​സി​ലേ​റ്റി​യു​ള്ള​ ​ഘോ​ഷ​യാ​ത്ര​ ​ആ​രം​ഭി​ച്ചു.​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്രം​ ​പ്ര​ദ​ക്ഷി​ണം​ ​ചെ​യ്ത് ​തെ​ക്കെ​ ​ന​ട​യി​ൽ​ ​കേ​ശ​വ​ൻ​ ​ച​രി​ഞ്ഞ​യി​ട​ത്തി​ൽ​ ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​പ്ര​തി​മ​യ്ക്ക് ​മു​ന്നി​ലെ​ത്തി​ ​പു​ഷ്പ​ച​ക്രം​ ​സ​മ​ർ​പ്പി​ച്ചു.​ 1976​ ​ഡി​സം​ബ​ർ​ ​ര​ണ്ടി​നാ​ണ് ​ഏ​കാ​ദ​ശി​ ​നാ​ൾ​ ​പു​ല​ർ​ച്ചെ​ ​കേ​ശ​വ​ൻ​ ​ച​രി​ഞ്ഞ​ത്.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഏ​കാ​ദ​ശി​യു​ടെ​ ​ത​ലേ​ന്ന് ​ദേ​വ​സ്വ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ശ​വ​ൻ​ ​അ​നു​സ്മ​ര​ണം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ചെ​മ്പൈ​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

ഗു​രു​വാ​യൂ​ര്‍​:​ ​ചെ​മ്പൈ​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​രം​ ​സം​ഗീ​ത​ജ്ഞ​ന്‍​ ​മ​ണ്ണൂ​ര്‍​ ​രാ​ജ​കു​മാ​ര​നു​ണ്ണി​ക്ക് ​സ​മ്മാ​നി​ച്ചു.​ ​മേ​ൽ​പ്പ​ത്തൂ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ബി​ ​മോ​ഹ​ൻ​ദാ​സ് ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ച്ചു.​ 50,001​ ​രൂ​പ​യും​ ​ഗു​രു​വാ​യൂ​ര​പ്പ​ന്റെ​ ​മു​ദ്ര​യു​ള്ള​ ​പ​ത്ത് ​ഗ്രാം​ ​സ്വ​ര്‍​ണ്ണ​പ​ത​ക്ക​വും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​ഫ​ല​ക​വു​മ​ട​ങ്ങി​യ​താ​ണ് ​പു​ര​സ്‌​കാ​രം.​ ​ചെ​മ്പൈ​ ​ഭാ​ഗ​വ​ത​രു​ടെ​ ​ശി​ഷ്യ​നും​ ​ക​ര്‍​ണാ​ട​ക​ ​സം​ഗീ​ത​ ​രം​ഗ​ത്തെ​ ​മു​തി​ര്‍​ന്ന​ ​ക​ലാ​കാ​ര​നു​മാ​ണ് ​മ​ണ്ണൂ​ര്‍​ ​രാ​ജ​കു​മാ​ര​നു​ണ്ണി.​ ​ദേ​വ​സ്വം​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗം​ ​കെ.​ ​അ​ജി​ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു​ .​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗം​ ​കെ.​വി​ ​ഷാ​ജി​ ​പു​ര​സ്‌​കാ​ര​ ​ജേ​താ​വി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​ഭ​ര​ണ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​എ.​വി​ ​പ്ര​ശാ​ന്ത്,​ ​മ​ല്ലി​ശ്ശേ​രി​ ​പ​ര​മേ​ശ്വ​ര​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട്,​ ​ഇ.​പി.​ആ​ർ​ ​വേ​ശാ​ല​ ,​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ടി.​ ​ബ്രീ​ജാ​കു​മാ​രി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു​ .