ഗുരുവായൂർ: ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണിക്ക് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സമ്മാനിച്ചു. 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള10 ഗ്രാം സ്വർണപതക്കവും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. ദേവസ്വം ഭരണസമിതി അംഗം കെ. അജിത് അദ്ധ്യക്ഷത വഹിച്ചു . ഭരണസമിതി അംഗം കെ.വി. ഷാജി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എ.വി.പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇ.പി.ആർ വേശാല, ടി. ബ്രീജാകുമാരി എന്നിവർ സംസാരിച്ചു.