കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി ചോദ്യം ചെയ്യുമെന്നുള്ള ഭയം മൂലമാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കള്ളക്കേസുമായി മുഖ്യമന്ത്രി നീങ്ങുന്നതിന് പിന്നിലെന്ന് ബെന്നി ബെഹന്നാൻ എം.പി. കൊടുങ്ങല്ലൂരിൽ മുനിസിപ്പൽ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമവും ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, അഡ്വ. വി.എം. മുഹിയുദ്ദീൻ, പ്രൊഫ. കെ.കെ. രവി, യു.ഡി.എഫ് നേതാക്കളായ വി.എ. ജ്യോതിഷ്‌കുമാർ, സുലേഖ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.