കൊടുങ്ങല്ലൂർ: മതിലകം ബി.ആർ.സിയുടെ അഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ ശാസ്ത്രപഥം പരിപാടി സമാപിച്ചു. നാലു ദിവസങ്ങളിലായി വിദഗ്ദ്ധർ നയിച്ച വെബിനാറിൽ 49 വിദ്യാർഥികളാണ് പങ്കെടുത്തത്. കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകളുടെ അവതരണം നടന്നു. സയൻസ് പ്രൊജക്ടുകൾ എം.ഇ.എസ് അസ്മാബി കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ അമിതാഭ് ബച്ചൻ, ജി.എച്ച്.എസ്.എസ് കാട്ടൂർ വിദ്യാലയത്തിലെ അദ്ധ്യാപകൻ വിജിത്ത്, ജി.എം.ബി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുടയിലെ അദ്ധ്യാപകൻ സതീഷ് കുമാർ എന്നിവർ വിലയിരുത്തി.
കൊമേഴ്‌സ് വിഭാഗത്തിൽ സെന്റ് അലോഷ്യസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പ്രശാന്ത്, ക്രൈസ്റ്റ് കോളേജിലെ അസ്ലം .പി, എം.ഇ.എസ് കോളേജിലെ രമിഷ .കെ എന്നിവരും ഹ്യുമാനിറ്റീസ് വിഷയത്തിൽ മാല്യങ്കര എസ്.എൻ കോളേജിലെ അസി. പ്രൊഫസർമാരായ നിത എ.യു, വിപിൻ കെ.ഡി, ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഇക്കണോമിക്‌സ് അദ്ധ്യാപകൻ ലിയോ കെ എന്നിവരും പ്രോ്ര്രജകുകൾ വിലയിരുത്തി.
സെമിനാർ മതിലകം ബി.പി.സി സിന്ധു വി.ബി ഉദ് ഘാടനം ചെയ്തു. ട്രെയിനർ റസിയ ടി.എം, സി.ആർ.സി കോ- ഓർഡിനേറ്റർമാരായ ഹരി ഇ.പി, റഹീന പി.എം, റബീന എന്നിവർ സംസാരിച്ചു.