വാടാനപ്പിള്ളി : എങ്ങണ്ടിയൂർ മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. ഉണ്ണിക്കോച്ചൻ സുകുമാരന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസ് വിട്ടത്. ഏങ്ങണ്ടിയൂരിൽ നടന്ന സ്വീകരണയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ പതാക കൈമാറി പ്രവർത്തകരെ സ്വീകരിച്ചു. ഏരിയാ സെക്രട്ടറി എം.എ ഹാരിസ് ബാബു, ലോക്കൽ സെക്രട്ടറിമാരായ കെ.ആർ രാജേഷ്, വസന്ത മഹേശ്വരൻ എന്നിവർ സംബന്ധിച്ചു.