തൃശൂർ: ബാങ്കിംഗ് മേഖലയിൽ ക്ലർക്, ഓഫീസർ തസ്തികയിൽ സ്ഥിരം നിയമനം ഉപേക്ഷിച്ച് അപ്രന്റീസ് നിയമനം നടപ്പാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് ബി.ഇ.എഫ്.ഐ, ജില്ലാ ആസ്ഥാനങ്ങളിൽ എസ്.ബി.ഐ ശാഖകൾക്കു മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇത് ബാങ്കിംഗ് മേഖലയിൽ സ്ഥിരം തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി ജെറിൻ കെ ജോൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നന്ദകുമാർ, വിപിൻ ബാബു, അനൂപ് രാജ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ. മോഹൻ, ജയരാജൻ വി.കെ, ജയശ്രീ, ബാബു മാളിയേക്കൽ എന്നിവർ പങ്കെടുത്തു.