മാള: അന്നമനട പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി ശ്രീദേവി മഹേഷിന്റെ പ്രചാരണത്തിന് ചുമരെഴുതുന്നത് വീട്ടിലെ താരമാണ്. ശ്രീദേവിയുടെ അമ്മ രമണി മണികണ്ഠനാണ് ചുമരെഴുത്ത് നടത്തുന്നത്. വർഷങ്ങളായി ചിത്രരചന പരിശീലിപ്പിക്കുന്ന രമണി ഇത്തവണ മകൾക്കായി ചുമരെഴുതുകയാണ്.