മാള: പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് നടത്തിയ ധർണ പ്രസിഡന്റ് സി.ഡി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ഡി തോമാകുട്ടി, എം.ആർ ഗോപി, വി.എൽ ഡാമിയൻ, എ.വി അയ്യപ്പൻ എന്നിവർ സംസാരിച്ചു.
മാളയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി എ.എസ് പുരുഷോത്തമൻ, എ.സി സുകുമാരൻ, പി. അരവിന്ദാക്ഷൻ, ഇ.കെ വിത്സൺ, എം.കെ സെലീന എന്നിവർ സംസാരിച്ചു.
പൊയ്യയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ബ്ലോക്ക് സെക്രട്ടറി ടി.കെ സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. എ.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പി പുഷ്‌പാംഗദൻ, പി.എം വേലായുധൻ, പി.എസ് ഷൈലൻ എന്നിവർ സംസാരിച്ചു.