ചേലക്കര: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം കർശനമായി നടപ്പാക്കുക, എസ്.സി, എസ്.ടി നിയമന അട്ടിമറി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ കീഴിലുള്ള സമുദായ കൂട്ടായ്മ സാമൂഹ്യനീതി കർമ്മസമിതി ചേലക്കര എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് മനോഹരി, ജില്ലാ സെക്രട്ടറി സി. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. ബാലൻ, സതീഷ് ആചാരി, സരള ബാലൻ തുടങ്ങിയവർ സംസാരിച്ചു.