maradona

തൃശൂർ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു ഫുട്ബാൾ തൃശ്ശൂരിലെ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്. 2013ൽ മറഡോണ കണ്ണൂരിൽ വന്നപ്പോൾ സമ്മാനിച്ചതാണ് ഈ ഫുട്ബോൾ.

കാൽഡിയൻ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയായ ബോബി ചെമ്മണ്ണൂരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സ്കൂൾ പ്രിൻസിപ്പൽ ഡോ. അബി പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്റ്റാഫംഗങ്ങൾ കണ്ണൂരിൽ പോയത്. അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ ചെന്ന പ്രിൻസിപ്പലു മറ്റു സ്റ്റാഫ്‌ അംഗങ്ങളും രണ്ട് ഫുട്ബോൾ നൽകിയപ്പോൾ രണ്ടിലും അദ്ദേഹം കയ്യൊപ്പ് ചാർത്തി. ഒന്ന് സ്കൂളിൽ സൂക്ഷിക്കുവാനും മറ്റൊന്ന് കടുത്ത മറഡോണ ആരാധകനായ അഭി മാഷിനും സമ്മാനിച്ചു. ഒരു ഫുട്ബാൾ പ്രിൻസിപ്പലിന്റെ മുറിയിൽ പ്രത്യേക ഷോക്കേസിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മറഡോണ കോർണർ എന്നാണ് അതിന് പേരു നൽകിയിരിക്കുന്നത്. എല്ലാവർഷവും മറഡോണയുടെ ജന്മദിനമായ ഒക്ടോബർ 30-ാം തീയതി ചടങ്ങുകൾ സ്കൂളിൽ നടത്തി വരുന്നു.