മാള: കേന്ദ്ര പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് മാള മേഖലയിൽ പൂർണം. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളു. വിവിധ കേന്ദ്രങ്ങളിൽ തുറന്ന ചില വ്യാപാര സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. അതേസമയം ഗ്രാമപ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു.