തൃപ്രയാർ: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത നാൽപ്പത്തിയെട്ട് മണിക്കൂർ പൊതുപണിമുടക്ക് തീരദേശ മേഖലയിൽ പൂണ്ണമായിരുന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. കടകമ്പോളങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. പണിമുടക്കിന്റെ ഭാഗമായി തൃപ്രയാറിൽ പ്രകടനവും പൊതുയോഗവും നടത്തി. കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ: എംപ്ലോയീസ് - അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ് മണി അദ്ധ്യക്ഷത വഹിച്ചു. ടി.കെ ദേവദാസ്, യു.കെ ഗോപാലൻ, കെ.എസ് അജയൻ, കെ.ആർ ശശി, ചിഞ്ചു സുധീർ, ടി.സി ഉണ്ണിക്കൃഷ്ണൻ, വി.വി പ്രദീപ്, കെ.ബി ഹംസ, ടി.കെ ഹരിദാസ്, ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.