strike
അ​ഖി​ലേ​ന്ത്യ​ ​പ​ണി​മു​ട​ക്കി​നെ​ ​തു​ട​ർ​ന്ന് ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​കെ​ ​ക​ണ്ണ​ൻ.

തൃശൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ദേശീയ പണിമുടക്ക് തൃശൂരിൽ പൂർണം, ജനജീവിതം സ്തംഭിച്ചു. സ്വകാര്യ,​ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ തുറന്നില്ല.

പണിമുടക്കിയ തൊഴിലാളികളും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ട്രേഡ് യൂണിയൻ സംഘടനകളും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തി. കളക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ജില്ലാ മെഡിക്കൽ ആഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, ചരക്ക് സേവന നികുതി സമുച്ചയം, തൃശൂർ കോർപറേഷൻ ആഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങിയവയെല്ലാം അടഞ്ഞു കിടന്നു.

കളക്ടറേറ്റിൽ 18 പേർ ഒപ്പിടാതെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികൾക്കായി ഹാജരായി. ജില്ലയിലെ 17 ട്രഷറികളും അടഞ്ഞുകിടന്നു. ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒപ്പിടാതെ ജോലി ചെയ്ത 31 ജീവനക്കാർ ഒഴികെയുള്ളവർ ഹാജരായില്ല.

ആരോഗ്യമേഖലയിലും പണിമുടക്കം പൂർണമായിരുന്നു. അത്യാഹിത വിഭാഗങ്ങളിലെ 6 ജീവനക്കാരൊഴികെ ജില്ലാ മെഡിക്കൽ ആഫീസിലെ 104 ജീവനക്കാരും പണിമുടക്കിൽ പങ്കു ചേർന്നതായി നേതാക്കൾ അറിയിച്ചു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ അവശ്യ സർവീസ് ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടാതെ ജോലി ചെയ്തു.