mmm
മകനായി സുബ്രൻ അന്തിക്കാട് ചുവരെഴുത്തിൻ്റെ തിരക്കിൽ

അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥിയായ സുയിൻ കെ.എസിൻ്റെ ചുവരെഴുത്ത് പ്രചരണ തിരക്കിലാണ് പരസ്യകലാകാരൻ അച്ഛൻ സുബ്രൻ അന്തിക്കാട്. ഫ്‌ളക്‌സിൻ്റെ വരവോടെ നഷ്ടമായ തൊഴിലിൻ്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ജോലിയെന്നും സുബ്രൻ പറയുന്നു. ത്രികോണ മത്സരം നടക്കുന്ന മൂന്നാം വാർഡ് എൽ.ഡി.എഫിൻ്റെ സിറ്റിംഗ് സീറ്റാണ്. അഗ്രികൾച്ചർ സ്ഥാപനത്തിലെ ടെക്‌നീഷ്യനാണ് സുയിൻ.