ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ ചെറുപുഷ്പം ദേവാലയത്തിന് മുന്നിലുള്ള കാർ വർക്ക് ഷോപ്പിലെ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം അടുപ്പുട്ടി പോർക്കുളം വീട്ടിൽ ബിജു(50) ആണ് മരിച്ചത്. വർക്ക് ഷോപ്പിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ബിജുവിനെ വർക്ക് ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.