ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചാവക്കാട് മേഖലയിൽ പൂർണ്ണം. കടകമ്പോളങ്ങളും വ്യാപാര കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ബാങ്കുകളുമുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. കെ.എസ്.ആർ.ടി.സിയുൾപ്പെടെ സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. മേഖലയിൽ പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും നടന്നു.