ജില്ലാ പഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ സുർജിത്തിൻ്റെയും ബ്ലോക്ക് സ്ഥാനാർത്ഥി സിന്ധു ശിവദാസിന്റെയും പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ
കാഞ്ഞാണി : ജില്ലാ പഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ സുർജിത്തിൻ്റെയും ബ്ലോക്ക് സ്ഥാനാർത്ഥി സിന്ധു ശിവദാസിന്റെയും
പ്രചാരണ ബോർഡുകൾ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചതായി പരാതി. മണലൂർ പഞ്ചായത്തിലെ മാമ്പുള്ളി പത്തൊമ്പതാം വാർഡിലെ ശിവനങ്ങാടി വിഷ്ണു ക്ഷേത്രത്തിൻ്റെ എതിർ വശത്ത് സ്ഥാപിച്ച ബോർഡുകളാണ് രാത്രിയിൽ നശിപ്പിക്കപ്പെട്ടത്. നാട്ടിലെ ക്രമസമാധാനം നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിറകിലെന്നും ഇവർക്കെതിരെ നടപടി വേണമെന്നും എൽ.ഡി.എഫ് വാർഡ് കമ്മിറ്റി ആവശ്യപെട്ടു. അന്തിക്കാട് പൊലീസിൽ പരാതി നൽകി.