ചാലക്കുടി: കഞ്ചാവ് കടത്ത് വ്യാപിക്കുന്നതിൽ നട്ടം തിരിഞ്ഞ് പൊലീസ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നതാണ് പൊലീസിന് തലവേദനയാകുന്നത്. രണ്ടു ദിവസം മുമ്പ് കൊടകരയിൽ 52 കിലോ കഞ്ചാവ് പിടിച്ചതിൽ നിന്നുള്ള സൂചന പ്രകാരമായിരുന്നു വ്യാഴാഴ്ച കൊരട്ടിയിലെ ഓപറേഷൻ. ഇതര സംസ്ഥാന ലോബികൾക്ക് ബന്ധമുള്ള ലഹരി കടത്തായതിനാൽ തുടർ അന്വേഷണത്തിൽ പൊലീസിന് കടമ്പകൾ ഏറെയുണ്ടാകുന്നു. ലഹരിക്കടത്ത് തടയുന്നതിന് മാത്രം പൊലീസിന്റെ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. സംഘത്തിൽ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതെല്ലാം പൊലീസിന്റെ മറ്റു പ്രവർത്തനങ്ങൾക്കും തടസമാകുന്നു.