പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽ ട്രഷറർ അഡ്വ.പി.ഐ. മാത്യു കൈമാറുന്നു
ചാലക്കുടി: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യവും ജില്ലാ കൗൺസിലറുമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ സ്മരണക്കായി പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ നർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. ഫൗണ്ടേഷൻ ട്രഷറർ അഡ്വ.പി.ഐ. മാത്യു താക്കോൽ കൈമാറി. നഗരസഭാ മുൻ ചെയർപേഴ്‌സൻ ജയന്തി പ്രവീൺകുമാർ, ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് അംഗം സുനിൽ സരോവരം എന്നിവർ സംബന്ധിച്ചു. അടിച്ചിലി വട്ടോലിപറമ്പിൽ ഷീല വേണു ദമ്പതികൾക്കാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഇവർക്ക് രണ്ട് മക്കളാണ്. ഒരാൾ വാഹനാപകടത്തെ തുടർന്ന് ശരീരം തളർന്ന് ചികിത്സയിലാണ്. താക്കോൽക്കാരൻ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന ഏഴാമത്തെ വീടാണിത്.