ചേർപ്പ്: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. ഭാരതീയ നാഷണൽ ജനതാദൾ സ്ഥാനാർത്ഥിയും മഹിളാ ജനത സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹസീന ജോഷിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ചിരിക്കുന്നത്. പെരുവനം ക്ഷേത്രത്തിന്റെ പിറകുവശത്തെയും ചിറ റോഡിലും സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളുമാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ജനതാദൾ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചേർപ്പ് പൊലീസിൽ പരാതി നൽകി.