തൃശൂർ: തൃശൂർ കോർപറേഷൻ കിഴക്കുംപാട്ടുകര 13-ാം ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നയാളെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കോൺഗ്രസ് കിഴക്കുംപാട്ടുകര ഡിവിഷൻ സ്ഥാനാർത്ഥി ജോൺ ഡാനിയേലിനെതിരെ റിബലായി മത്സരിക്കുന്ന കെ.ജെ. റാഫിയെയാണ് പദവികളിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അറിയിച്ചത്. കെ.ജെ. റാഫിയെ കോൺഗ്രസിൽ നിന്ന് നീക്കിയതറിയിച്ച് ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾക്ക് ഡി.സി.സി പ്രസിഡന്റ് കത്ത് നൽകി.