bus

തൃശൂർ: സ്വകാര്യ ബസുകളിലെ സീറ്റുകളുടെ വലുപ്പത്തിനും സീറ്റുകൾ തമ്മിലുള്ള അകലത്തിനും കൃത്യമായ മാനദണ്ഡം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളിലും അത് പാലിക്കുന്നില്ല. മാനദണ്ഡം പാലിക്കാതെ സീറ്റുകൾ ഘടിപ്പിക്കുന്നത് മൂലം യാത്രക്കാരും ദുരിതത്തിലാണ്.

മിക്ക ഉടമകളും നീളം കുറഞ്ഞ ബസുകളാണ് തിരഞ്ഞെടുക്കുന്നത്. ആവശ്യത്തിലേറെ ആളുകളെ ഉൾക്കൊള്ളിക്കാനായി സീറ്റുകൾ തമ്മിലുള്ള അകലവും കുറയ്ക്കുന്നുണ്ട്. സീറ്റുകളുടെ വലുപ്പം കുറച്ച് രണ്ട് പേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന പരുവത്തിലാണ് മിക്ക ബസുകളിലെയും സീറ്റുകൾ. സീറ്റുകൾക്കിടയിലുള്ള ഭാഗത്ത് കൂടുതൽ യാത്രക്കാരെ നിറുത്താനായാണിത്. ഇതോടെ സീറ്റിലിരിക്കുന്നവർ കാലുകൾ വളച്ച് ഞെരുങ്ങേണ്ട സ്ഥിതിയിലാകും. കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റുകളുടെ വലുപ്പവും അകലവും കൃത്യമാണ്. അപകടങ്ങളിൽ പെടുമ്പോൾ രക്ഷാപ്രവർത്തനത്തിനും മറ്റും സ്വകാര്യ ബസുകളിലെ സീറ്റുകളുടെ അകലക്കുറവ് തടസമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ വിലയിരുത്താനും ചട്ടങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാനും കമ്മിഷനെ നിയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നു.


കേരള ബസ് ഗതാഗത നിയമം പറയുന്നത്


കേന്ദ്ര സർക്കാരിന്റെ പുതിയ ബസ് ബോഡി നിർമ്മാണച്ചട്ടം


"ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമാണ് ബസുകൾ ഇത്തരത്തിൽ സീറ്റ് അളവിൽ മാറ്റം വരുത്തുന്നത്. വിഷയം ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തിരുന്നു. ഉചിത സമയത്ത് നടപടി സ്വീകരിക്കും. കൊവിഡ് സാഹചര്യം മാറിയ ശേഷം നടപടി കർശനമാക്കും.

എ.കെ. ശശീന്ദ്രൻ

ഗതാഗത മന്ത്രി