തൃശൂർ: സ്വർണ്ണാഭരണങ്ങളിൽ ഹാൾ മാർക്ക് നിർബന്ധമാക്കൽ സ്വാഗതാർഹമാണെന്ന് ആഭരണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സ്വാഗതം ചെയ്തു. പുക പരിശോധന കേന്ദ്രങ്ങളെ പൊലെ സ്വകാര്യവ്യക്തികൾക്ക് ഹാൾമാർക്ക് സെന്ററുകൾ നടത്താൻ അനുമതി നൽകാതെ വിദേശരാഷ്ട്രങ്ങളിലെ പോലെ സർക്കാർ നിയന്ത്രണത്തിൽ ആരംഭിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരൻ പ്രസ്താവനയിൽ പറഞ്ഞു.