വടക്കേകാട്: അണ്ടത്തോട് താമസിക്കുന്ന ജസ്‌നക്ക് പത്താം ക്ലാസ് പാസാകുന്നതിന് ട്യൂഷൻ ഓൺലൈനായി നൽകുകയും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണും നൽകി വടക്കേക്കാട് ജനമൈത്രി പൊലീസ്. പഠിക്കാൻ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിച്ച് മുഖ്യധാരയിലെക്ക് എത്തിക്കുന്ന ഹോപ്പ് പദ്ധതിയിലൂടെയാണ് ജസ്നക്ക് ട്യൂഷൻ ഓൺലൈൻ ആയി നൽകുന്നത്. വടക്കേക്കാട് സ്റ്റേഷനിൽ നടത്തിയ ചടങ്ങിൽ സ്റ്റേഷൻ എസ്.എച്ച്.ഒ എം. സുരേന്ദ്രൻ മൊബൈൽഫോൺ ജസ്‌നയുടെ മാതാവിന് കൈമാറി. സേവാഫ് ചാരിറ്റബിൾ സൊസൈറ്റിയാണ് ഇതിനായി വടക്കേക്കാട് ജനമൈത്രി പൊലീസുമായി സഹകരിച്ചത്. എസ്.ഐ രാജീവ്, ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ്, സേവാഫ് ഭാരവാഹികളായ ഉമ്മർ കടിക്കാട്, പി.കെ. മുഹമ്മദ്, സക്കറിയ, സലീം ആറ്റുപുറം, ഹാരിസ്, സുനിൽ ചെറായി തുടങ്ങിയവർ സംബന്ധിച്ചു.