kalo
കലോത്സവ വേദിയിൽ നിന്ന്

വാടാനപ്പിള്ളി: കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണം നടത്തുന്ന കലോത്സവ് 2020 തളിക്കുളം ബി.ആർ.സി തല മത്സരങ്ങൾ തൃത്തല്ലൂർ കമലാ നെഹ്‌റു സ്‌കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, ശാസത്രീയ നൃത്തം, വിഷ്വൽ ആർട്‌സ് എന്നീ വിഭാഗങ്ങളിൽ ഹൈ സ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലെ പ്രതിഭകൾക്കാണ് മത്സരം നടത്തിയത്.

മത്സരത്തിലെ വിജയികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന ദേശീയ അടിസ്ഥാനത്തിലും പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് തളിക്കുളം ബി.ആർ.സിയിലെ ബി.പി.സി പി.എം. മോഹൻരാജ് അറിയിച്ചു. കമലാ നെഹ്‌റു സ്‌കൂൾ പ്രിൻസിപ്പൽ വി.എ. ബാബു ഉദ്ഘാടനം ചെയ്തു. കെ.ആർ. ദേവാനന്ദ്, തളിക്കുളം ബി.പി.സി കെ.കെ. തുളസി, കെ.എ. അനീഷ എന്നിവർ സംസാരിച്ചു.