തളിക്കുളം: തളിക്കുളം പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എൽ..ഡി..എഫ് സ്ഥാനാർത്ഥിയായ പുരുഷനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 22ന് എൽ..ഡി..എഫിന്റെ മറ്റൊരു സ്ഥാനാർത്ഥിയും രോഗബാധിതനായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ചില സ്ഥാനാർത്ഥികൾ വോട്ടർമാരുടെ വീടുകൾക്കുള്ളിൽ കയറിയിറങ്ങുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.