madhavankutty

തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി തൃശൂരിന്റെ പഞ്ചാംഗമായിരുന്നു. പൂരമായാലും പുലിക്കളിയായാലും തൃശൂരിന്റെ ചരിത്രമായാലും എല്ലാറ്റിന്റെയും ചരിത്രം മാഷിന് മന: പാഠമാണ്. പൂരവും ആനയൂട്ടും മാഷിന് ലഹരിയായിരുന്നു. ഒരു പൂരം കഴിഞ്ഞാൽ അടുത്ത പൂരത്തിനുള്ള ഒരുക്കം മാഷ് അപ്പോഴേ തുടങ്ങും. സർവ്വമത മൈത്രിയുടെയും സമഭാവനയുടെയും കാവലാളായി. ഉന്നതാധികാര കേന്ദ്രങ്ങളിൽ പലവട്ടം ചെന്ന് തൃശൂർ പൂരത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പൂരം നടത്തിപ്പിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴേല്ലാം തന്നെ മാഷിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.

പൂരത്തെ സംബന്ധിച്ച് ഏറ്റവും ആശങ്ക ഉയർത്തിയിരുന്നത് വെടിക്കെട്ടായിരുന്നു. അപ്പോഴെല്ലാം കൃത്യമായ ഇടപെടൽ നടത്തി. സർക്കാർ മോഡൽ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും പി.യു.സിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ബിരുദവും നേടിയശേഷം 1962ലാണ് അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. തൊട്ടടുത്ത വർഷം തന്നെ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. 1997ൽ വിരമിച്ചു. കുട്ടിക്കാലം മുതലേ തിരുവമ്പാടി ക്ഷേത്രവുമായി ആഭിമുഖ്യം പുലർത്തിയ അദ്ദേഹം 1960 മുതൽ തിരുവമ്പാടി ക്ഷേത്ര ഭരണ സമിതിയിൽ അംഗമായി. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്. 1982ലെ ദില്ലി ഏഷ്യാഡിന് കേരളത്തിൽ നിന്നുള്ള 31 ആനകളെ അണിനിരത്തിക്കൊണ്ടുള്ള ഗജക്കാഴ്ച യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും മാഷായിരുന്നു. കുറ്റുമുക്കിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ സാന്ദീപനി ഐ.സി.എസ്.ഇ സ്‌കൂൾ സ്ഥാപിച്ച് അതിനെ മികച്ച നിലവാരത്തിലേയ്ക്ക് ഉയർത്തി.

പൂ​ര​ന​ഗ​രി​യു​ടെ​ ​അ​ന്ത്യാ​ഞ്ജ​ലി

തൃ​ശൂ​ർ​ ​:​ ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വ​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​എം.​ ​മാ​ധ​വ​ൻ​ ​കു​ട്ടി​ ​മാ​ഷി​ന് ​പൂ​ര​ന​ഗ​രി​യു​ടെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ ​ഷൊ​ർ​ണ്ണൂ​ർ​ ​റോ​ഡി​ലു​ള്ള​ ​വ​സ​തി​യി​ലും​ ​സി.​എം.​എ​സ് ​സ്‌​കൂ​ളി​ലും​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​മൃ​ത​ദേ​ഹ​ത്തി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​എ.​സി​ ​മൊ​യ്തീ​ൻ,​ ​വി.​എ​സ് ​സു​നി​ൽ​കു​മാ​ർ,​ ​ചീ​ഫ് ​വി​പ്പ് ​കെ.​ ​രാ​ജ​ൻ,​ ​വി​വി​ധ​ ​ക്ഷേ​ത്ര​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത്,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​ർ​ ​ആ​ദ​രാ​ഞ്ജ​ലി​ ​അ​ർ​പ്പി​ച്ചു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സ​ന്റ്,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സ്,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​അ​ഡ്വ.​ബി.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ.​ ​നാ​ഗേ​ഷ്,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ​ ​അ​നീ​ഷ്‌​കു​മാ​ർ,​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​ഒ.​ഡി​ ​സു​ധീ​ർ,​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​ബി​ ​മോ​ഹ​ൻ​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു.


ന​ഗ​ര​ത്തി​ലെ​ ​പൊ​തു​കാ​ര്യ​ ​പ്ര​സ​ക്ത​നാ​യ​ ​ഒ​രു​ ​കാ​ര​ണ​വ​ർ​ ​കൂ​ടി​യാ​യി​രു​ന്നു​ ​മാ​ധ​വ​ൻ​കു​ട്ടി​ ​മാ​ഷ്.​ ​ഏ​തു​ ​കാ​ര്യ​വും​ ​സ്വ​ത​സി​ദ്ധ​മാ​യ​ ​ത​ന്മ​യ​ത്വ​ത്തോ​ടും​ ​ചി​ട്ട​യോ​ടും​ ​കൂ​ടി​ ​അ​തി​ന്റെ​ ​പൂ​ർ​ണ്ണ​ത​യി​ൽ​ ​ചെ​യ്ത് ​വി​ജ​യി​പ്പി​ക്കാ​ൻ​ ​മാ​ഷി​നു​ള്ള​ ​ക​ഴി​വ് ​പ്ര​ത്യേ​കം​ ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​താ​ണ്.​ ​

മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​ ​കു​മാർ


പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ന്മാ​ർ​ക്കും​ ​ഉ​പ​ദേ​ശ​ങ്ങ​ളും​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ന​ൽ​കു​ന്ന​തി​ൽ​ ​മാ​ധ​വ​ൻ​കു​ട്ടി​ ​മാ​സ്റ്റ​ർ​ ​തി​ക​ഞ്ഞ​ ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​

ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി