തൃപ്രയാർ: മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിൽ നിന്നും സി. എം രവീന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ കുറവായിരിക്കും രവീന്ദ്രനിൽ നിന്നം പിണറായിലേക്കുള്ള ദൂരമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, കെ.പി സി.സി ഭാരവാഹികളായ ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ഡി.സി.സി ഭാരവാഹികളായ അനിൽ പുളിക്കൽ, വി.ആർ വിജയൻ , ടി. യു ഉദയൻ, സജയ് വയനപ്പിള്ളി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി. വിനു, ബ്ലോക്ക് സ്ഥാനാർത്ഥി നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ സംസാരിച്ചു.