വാടാനപ്പിള്ളി: അഴിമതി ആരോപണങ്ങളെ മറികടക്കാൻ പ്രതിപക്ഷ ജനപ്രതിനിധികളെ വാസ്തവ വിരുദ്ധ ആരോപണങ്ങളുന്നയിച്ച് വേട്ടയാടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജില്ലാ പഞ്ചായത്ത് തളിക്കുളം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാത്ഥി സി.എം നൗഷാദിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വാടാനപ്പിള്ളി വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കെ.പി.സി.സി മെമ്പർ സി.ഐ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസെൻ്റ് , കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ ഹാറൂൺ റഷീദ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, ശിവ പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാത്ഥി സി.എം നൗഷാദ്, സുനിൽ കാര്യാട്ട്, ഗഫൂർ തളിക്കുളം, വി.പി ലത്തീഫ് ഹാജി, എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി കെ.എ ഹാറൂൺ റഷീദ് (ചെയർമാൻ) യു.കെ പീതാംമ്പരൻ (വർക്കിംഗ് ചെയർമാൻ),മനോജ് തച്ചപ്പുള്ളി (ജനറൽ കൺവീനർ), ഐ.പി പ്രഭാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.