ചാവക്കാട്: തൊഴിലാളികളുടെ സർക്കാരെന്ന് അവകാശപ്പെട്ട് കേരളത്തിൽ ഭരണത്തിൽ വന്ന ഇടതുസർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധപ്രവർത്തനങ്ങളുടെ പത്തിൽ ഒരു ശതമാനം പോലും തൊഴിലാളി വിരുദ്ധത നടപ്പിലാക്കാത്ത നരേന്ദ്രമോദി സർക്കാരിനെതിരെ ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് പരാജയപ്പെട്ട് അപഹാസ്യരായിരിക്കുകയാണെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണൻ ആരോപിച്ചു. ബി.എം.എസിന്റെ പുതിയ സംഘടനാ സംവിധാനപ്രകാരം നിലവിൽ വന്ന ചാവക്കാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് മണലൂർ മേഖല പ്രഭാരി പി.ഡി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് മേഖലാ ഭാരവാഹികളായി കെ.വി ശ്രീനിവാസൻ (പ്രസിഡന്റ്), രവിനായർ, മിനി അനിൽകുമാർ, പി.കെ മഹേന്ദ്രജിത്ത് (വൈസ് പ്രസിഡന്റ്മാർ), കെ.എ ജയതിലകൻ (സെക്രട്ടറി), ടി.കെ വിനേഷ് (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.