ചെമ്പുചിറ: സർക്കാർ സ്‌കൂളിലെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ അപാകതയും അഴിമതിയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെമ്പുചിറ സ്‌കൂളിലെത്തി കെട്ടിടം നിർമാണത്തിലെ അപാകതകൾ നേരിട്ട് കണ്ട് മനസിലാക്കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇങ്ങനെ നടന്നത് വളരെ ദൗർഭാഗ്യമായി പോയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.എം. ചന്ദ്രൻ തുടങ്ങിയവവരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.