പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് വടക്കുംമുറി ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി റുക്കിയ സുരേന്ദ്രന്റൈ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ദിനേശ് ബീഡി വലിച്ചിരുന്ന സഖാക്കൾ ബിനീഷ് ബീഡി വലിക്കേണ്ട ഗതികേടിലായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികൾ കുളിർമഴയായി പെയ്യുമ്പോൾ കേരള സർക്കാർ സ്വർണ്ണക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും മുങ്ങി കുളിച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി ഹരിഷ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റുക്കിയ സുരേന്ദ്രൻ, സുധീർ പള്ളിപ്പുറം, ഇ.പി ജാൻസി, രതീഷ് ടി.ജി, ഉണ്ണി കാരയിൽ, പി. കൃഷ്ണനുണ്ണി, സുരേന്ദ്രൻ കൂട്ടാല എന്നിവർ സംസാരിച്ചു.