covid

തൃശൂർ: കൊവിഡ് രോഗികളും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും വോട്ടവകാശം വിനിയോഗിക്കുന്നതിന് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്. ഷാനവാസ് അഭ്യർത്ഥിച്ചു.

സ്പെഷ്യൽ ബാലറ്റിന് അർഹതയുള്ളവർ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാർഡ് / ഡിവിഷൻ, വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ അറിഞ്ഞു വയ്ക്കണം. തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്നും ബന്ധപ്പെടുമ്പോൾ ഈ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്. മറ്റ് ജില്ലകളിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും.

സ്‌​പെ​ഷ്യ​ൽ​ ​ബാ​ല​റ്റ് ​പേ​പ്പ​ർ​ ​വി​ത​ര​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​സം​ഘം

തൃ​ശൂ​ർ​:​ ​സ്‌​പെ​ഷ്യ​ൽ​ ​ബാ​ല​റ്റ് ​പേ​പ്പ​റു​ക​ൾ​ ​നേ​രി​ട്ട് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന് ​സ്‌​പെ​ഷ്യ​ൽ​ ​പോ​ളിം​ഗ് ​ടീ​മി​നെ​ ​നി​യ​മി​ക്കു​മെ​ന്ന് ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​പൊ​സി​റ്റീ​വ്,​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​വോ​ട്ട​ർ​മാ​ർ​ ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​ ​ത​പാ​ൽ​ ​വോ​ട്ട് ​അ​വ​കാ​ശം​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​വ​രു​ടെ​ ​ത​പാ​ൽ​ ​വോ​ട്ടു​ക​ൾ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​അ​വ​ര​വ​രു​ടെ​ ​വാ​ർ​ഡി​ലേ​ക്ക് ​അ​ല്ലെ​ങ്കി​ൽ​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​മേ​ഖ​ല​ ​തി​രി​ച്ച് ​സ്‌​പെ​ഷ്യ​ൽ​ ​ടീ​മി​നെ​ ​സ​ജ്ജ​മാ​ക്കും.​ ​ഇ​പ്ര​കാ​രം​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​പോ​ളിം​ഗ് ​ടീ​മി​ൽ​ ​ഒ​രു​ ​സ്‌​പെ​ഷ്യ​ൽ​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​റും​ ​ഒ​രു​ ​സ്‌​പെ​ഷ്യ​ൽ​ ​പോ​ളിം​ഗ് ​അ​സി​സ്റ്റ​ന്റും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​സ്‌​പെ​ഷ്യ​ൽ​ ​ബാ​ല​റ്റ് ​പേ​പ്പ​റു​ക​ളു​ടെ​ ​വി​ത​ര​ണ​വും,​ ​വി​നി​യോ​ഗ​വും​ ​സു​ഖ​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​റി​സ​ർ​വ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യി​ ​നി​യ​മി​ച്ച​താ​യി​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.