vazhapully-temple-sreecha
കഴിമ്പ്രം വാഴപ്പുളളി ക്ഷേത്രത്തിൽ ശ്രീചക്ര പൂജയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ശ്രീചക്രപൂജ നടന്നു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം മാള യോഗാനന്ദ നാഥൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ശ്രീചക്ര പൂജ. തുടർന്ന് എഴുന്നള്ളിപ്പും ശ്രീചക്ര കലശാഭിഷേകവും ഉണ്ടായി. ക്ഷേത്രം മേൽശാന്തി മനോജ് സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ ,വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേതൃത്വം നൽകി.